സൈനീക വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് സൈനീകര്‍ക്ക് വീരമൃത്യു. ജമ്മു കശ്മീരിലെ കുപ്‌വാരയിലാണ് പട്രോളിംഗ് നടത്തുന്നതിനിടെ അപകടം സംഭവിച്ചത്.
ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും രണ്ട് സൈനീക ഉദ്യോഗസ്ഥരുമാണ് മരിച്ചത്.
മഞ്ഞ് നിറഞ്ഞ റോഡിലൂടെ വരുന്നതിനിടെ വാഹനം നിയന്ത്രണം നഷ്ടമായി സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. സൈനീക വാഹനവുമായുണ്ടായിരുന്ന ആശയവിനിമയം നിലച്ചതോടെഅന്വേഷണം നടത്തിയപ്പോഴാണ് അപകടം സംഭവിച്ചത് വ്യക്തമായത്. പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം സൈനീകരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



