Section

malabari-logo-mobile

പ്രണയദിനത്തില്‍ ഇന്ത്യയില്‍നിന്നടക്കമുള്ള റോസാപ്പൂക്കള്‍ക്ക് നേപ്പാളില്‍ നിരോധനം

HIGHLIGHTS : Import of roses from countries including India on Valentine's Day Nepal has banned it

കാഠ്മണ്ഡു :വാലന്റ്റൈന്‍സ് ദിനത്തോടനുബന്ധിച്ച് ഇന്ത്യ ,ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള റോസാപൂക്കള്‍ക്ക് നേപ്പാള്‍ നിരോധനമേര്‍പ്പെടുത്തി. സസ്യ രോഗങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം എന്നാണ് റിപ്പോര്‍ട്ട് .ഇതുമായി ബന്ധപ്പെട്ട ഓഫീസുകള്‍ക്ക് പൂക്കള്‍ക്ക് ഇറക്കുമതി പെര്‍മിറ്റ് നല്‍കരുതെന്ന് കാര്‍ഷിക മന്ത്രാലയത്തിന് കീഴിലുള്ള പ്ലാന്റ് ആന്‍ഡ് പെസ്റ്റിസൈഡ് മാനേജ്‌മെന്റ് സെന്റര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .

നേപ്പാള്‍ ഇന്ത്യ, ചൈന അതിര്‍ത്തികളിലെ 15 കസ്റ്റംസ് ഓഫീസുകളിലാണ് രേഖാമൂലമുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കുന്നുവെന്ന് ചില അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

sameeksha-malabarinews

ഫെബ്രുവരി 14 പ്രണയദിന ത്തോടനുബന്ധിച്ച് റോസാപ്പൂ ഇറക്കുമതില്‍ വര്‍ധന ഉണ്ടായേക്കുമെന്ന് കണക്കുകൂട്ടലിലാണ് സര്‍ക്കാരിന്റെ തീരുമാനം.

റോസാപ്പൂ കളിലും മറ്റു ചെടികളിലും രോഗ സാധ്യതയുണ്ടെന്ന് കാണുന്നു .ഇത്തരം രോഗങ്ങളെ കുറിച്ച് ശരിയായ പഠനം നടത്താത്തതിനാല്‍ ആണ് ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുന്നത്. പ്ലാന്റ് ആന്‍ഡ് കീടനാശിനി മാനേജ്‌മെന്റ് സെന്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിന്റെ വിശദാംശങ്ങൾ അനുസരിച്ച്, ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറ് മാസത്തിനുള്ളിൽ നേപ്പാൾ 1.3 ദശലക്ഷം രൂപ വിലമതിക്കുന്ന 10,612 കിലോ റോസ് പൂക്കൾ ഇറക്കുമതി ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!