Section

malabari-logo-mobile

ഒമിക്രോണ്‍ പടര്‍ന്നാല്‍ പ്രത്യാഘാതം അതീവഗുരുതരം: ലോകാരോഗ്യസംഘടന

HIGHLIGHTS : Impact of Omicron Spread: Serious: World Health Organization

ജനീവ: കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ഉയര്‍ന്ന അപകട സാധ്യതയുള്ളതാകാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഒമിക്രോണിനെ കുറിച്ച് അഭ്യൂഹങ്ങള്‍ നിറഞ്ഞ സാഹചര്യത്തിലാണ് ലോകാരോഹ്യ സംഘടന നിലപാട് വ്യക്തമാക്കിയത്. ഒമിക്രോണ്‍ പടര്‍ന്നു പിടിക്കുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കുമെന്നു ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദമായ B.1.1 529 കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചത്.

sameeksha-malabarinews

ഒമിക്രോണിനെ സംബന്ധിച്ച പഠനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആഴ്ചകള്‍ എടുക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഒമിക്രോണിന്റെ തീവ്രത, വ്യാപനശേഷി തുടങ്ങിയ കാര്യങ്ങള്‍ പഠനത്തിലൂടെ മാത്രമേ വ്യക്തത ലഭിക്കുകയുള്ളൂ. ഒമിക്രോണ്‍ വകഭേദം അപകടകാരിയാണെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന നേരത്തെ പറഞ്ഞിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!