HIGHLIGHTS : Illuminated bridges will be made widespread: Minister PA Muhammad Riaz
വിവിധ വര്‍ണങ്ങളിലുള്ള ലൈറ്റുകള്‍ സ്ഥാപിച്ച് പാലങ്ങള്‍ ദീപാലംകൃതമാക്കുന്ന പ്രവര്‍ത്തനം സംസ്ഥാന വ്യാപകമാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം ബേക്കറി ജംഗ്ഷന്‍ പാലത്തില്‍ സ്ഥാപിച്ച ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തദ്ദേശ സ്വയംഭരണ വകുപ്പും തിരുവനന്തപുരം കോര്‍പ്പറേഷനും പൊതുമരാമത്ത് വകുപ്പും സംയുക്തമായി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചത്. കേരളത്തില്‍ രണ്ട് പാലങ്ങള്‍ നിലവില്‍ ദീപാലംകൃതമാക്കിയിട്ടുണ്ട്.
ഫറോഖ് പഴയ പാലം ദീപാലംകൃതമാക്കിയതിനെ തുടര്‍ന്ന് അതൊരു ടൂറിസ്റ്റ് കേന്ദ്രവുമായി മാറി. ഇത്തരത്തില്‍ തിരുവനന്തപുരം നഗരത്തിലും സംസ്ഥാന വ്യാപകമായും പാലങ്ങള്‍ ദീപാലംകൃതമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ എം ബി രാജേഷ്, വി ശിവന്‍കുട്ടി, മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ സ്വിച്ച് ഓണ്‍ ചടങ്ങില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു