അനധികൃത താമസം; രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍

HIGHLIGHTS : Illegal stay; Two Bangladeshi women arrested

പെരുമ്പാവൂര്‍: പൊലീസിന്റെ ഓപ്പറേഷന്‍ ക്ലീനിന്റെ ഭാഗമായി നടത്തിയ പരി ശോധനയില്‍ വ്യാജ തിരിച്ചറിയല്‍ രേഖകളുമായി രണ്ടു ബംഗ്ലാദേശി യുവതികള്‍ പിടിയിലായി. ബംഗ്ലാദേശ് ബരിസാല്‍ ചുങ്കല സ്വദേശി റുബിന (20), ശക്തിപുര്‍ സ്വദേശി കുല്‍സും അക്തര്‍ (23) എന്നിവരെയാണ് കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് വ്യാജ ആധാര്‍ കാര്‍ഡ് കണ്ടെടുത്തു.

2024 ഫെബ്രുവരിമുതല്‍ രണ്ടു പേരും കേരളത്തിലുണ്ട്. അനധി കൃതമായി അതിര്‍ത്തി കടന്ന് പശ്ചിമബംഗാളിലെത്തി അവി ടെനിന്ന് ഏജന്റ്‌റ് വഴിയാണ് ആധാര്‍ കാര്‍ഡ് തരപ്പെടുത്തിയ ത്. യുവതികള്‍ക്ക് ഇവിടെ സഹായം ചെയ്തവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

sameeksha-malabarinews

ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വ ത്തില്‍ നടക്കുന്ന ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിപ്രകാരം ജനുവരി യില്‍ പിടികൂടിയ ബംഗ്ലാദേശിക ളുടെ എണ്ണം ഏഴായി. പെരുമ്പാ വൂര്‍ ബംഗാള്‍ കോളനിയില്‍നി ന്ന് തസ്ലീമ ബീഗമെന്ന യുവതി യാണ് ആദ്യം പിടിയിലായത്.

അങ്കമാലിയില്‍നിന്ന് ഹൊ സൈന്‍ ബെലോര്‍, എടത്തലയി ല്‍നിന്ന് മുഹമ്മദ് ലിട്ടന്‍ അലി, മു ഹമ്മദ് ബപ്പി ഷോ, പെരുമ്പാവൂ രില്‍നിന്ന് മുഹമ്മദ് അമീന്‍ ഉദ്ദീന്‍ എന്നിവരെയും പിടികൂടി. ഇവരി ല്‍നിന്ന് ആധാര്‍ കാര്‍ഡ് ഉള്‍പ്പെ ടെ നിരവധി രേഖകളും പിടിച്ചെ ടുത്തു. അനധികൃതമായി ബംഗ്ലാ ദേശികള്‍ താമസിക്കുന്നതായി വിവരം ലഭിച്ചാല്‍ പൊലീസിന്റെ 99952 14561 എന്ന നമ്പറില്‍ അറി യിക്കണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!