പറപ്പൂർ വില്ലേജിലെ കടലുണ്ടിപ്പുഴ മുച്ചാരാണി കടവിൽ അനധികൃതമായി ഖനനം ചെയ്ത രണ്ട് യൂണിറ്റിലധികംമണൽ പുഴയിലേക്കു തിരികെ നിക്ഷേപിച്ചു. തിരൂരങ്ങാടി തഹസിൽദാർ പി.ഒ. സാദിഖിന്റെ നേതൃത്വത്തിൽവില്ലേജ് ഓഫീസർ പി.വി. ഷാജിയും വില്ലേജ് ജീവനക്കാരും സമീപവാസികളുടെ സഹായത്തോടെയാണ് മണൽപുഴയിലേക്ക് നീക്കിയത്.
അനധികൃത മണൽ കടത്തിനെതിരെ കർശനമായ നടപടി സ്വീകരിക്കുന്നതിനുള്ള ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




