പരപ്പനങ്ങാടി: അനധികൃത റെയില്‍വേ ടിക്കറ്റ് വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് മൊബൈല്‍ ഷോപ്പ് ഉടമയെ അറസ്റ്റ് ചെയ്തു. ഉള്ളണം മുണ്ടിയന്‍കാവ് മാസ് കമ്യൂണിക്കേഷന്‍ മൊബൈല്‍ ഷോപ് ഉടമ അഷറഫ് (40) ആണ് പിടിയിലായത്.
ഷൊര്‍ണ്ണൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അനൗദ്യോഗികമായി റെയില്‍വേ ടിക്കറ്റുള്‍ ഫെയ്ക്ക് ഐഡികള്‍ ഉപയോഗിച്ച് റിസര്‍വേഷന്‍ നടത്തിയതിനാണ് അറസ്റ്റ്.
ദിവസങ്ങളോളമായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




