Section

malabari-logo-mobile

അനധികൃത ചെങ്കല്‍ ഖനനം: 72 ടിപ്പര്‍ ലോറികളും 3 ജെസിബിയും പിടികൂടി

HIGHLIGHTS : Illegal quarrying: 72 tipper lorries and 3 JCB seized

പെരിന്തല്‍മണ്ണ: അനധികൃത ചെങ്കല്‍ ഖനനം നടക്കുന്നതായ വിവരത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ പി എം മായയുടെ നേതൃത്വത്തില്‍ സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ ടിപ്പര്‍ ലോറികളും മൂന്ന് ജെസിബിയും പിടികൂടി. പുലാമന്തോളിലെ ചീട്ടാമല ഭാഗത്തെ ആറ് ചെങ്കല്‍ ക്വാറികളില്‍ ഇന്നലെ വൈകിട്ട് നാലു മുതല്‍ ഏഴുവരെ നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ പിടികൂടിയത്.

പിടികൂടിയ 40 വാഹനങ്ങള്‍ മലപ്പുറം കലക്ടറേറ്റ് വളപ്പിലേക്കും ശേഷിച്ചവ പെരിന്തല്‍മണ്ണ മിനി സിവില്‍ സ്റ്റേഷനിലും പരിസരങ്ങളിലേക്കും മാറ്റി.  തഹസില്‍ദാര്‍ ഷാജി ജോസഫ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ജസ്, റഷീദ്, സുനില്‍, മണികണ്ഠന്‍, വില്ലേജ് ഓഫീസര്‍ ഗീത, ഫൈസല്‍, ജിജിന്‍, അനില്‍, ശശി, അനൂപ്, ഗോവിന്ദന്‍, അമൃതരാജ്, മുഹമ്മദ്, സജിദ്, ഹസന്‍, റഷീദ്, സുരേന്ദ്രന്‍, കൃഷ്ണകുമാര്‍, അനൂപ്, വിഷ്ണു, ഫൈസല്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

sameeksha-malabarinews

പിടികൂടിയ വാഹനങ്ങള്‍ ജിയോളജി വകുപ്പിന് കൈമാറും. പിഴ ഈടാക്കിയശേഷം ഉടമക്ക് വിട്ടുകൊടുക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!