അനധികൃത ഖനനം: ഒന്നാംപ്രതി റിമാന്‍ഡില്‍

മലപ്പുറം: സ്‌ഫോടകവസ്തുക്കളുപയോഗിച്ച് അനധികൃത ഖനനം നടത്തിയ കേസില്‍ ഒന്നാംപ്രതി റിമാന്‍ഡില്‍. മലപ്പുറം പൊലീസ് രജിസ്റ്റര്‍ ചെയ്ത എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സസ് ആക്ട് കേസില്‍ പെരിന്താറ്റിരി മൈലപ്പുറം വീട്ടില്‍ ആസിഫിനെ (35)യാണ് ഇന്‍സ്‌പെക്ടര്‍ പി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം പെരിന്താറ്റിരി തോട്ടശേരിക്കുളമ്പില്‍ ജനവാസ മേഖലയില്‍ ലൈസന്‍സോ അനുമതിയോ രേഖകളോ ഇല്ലാതെ വെടിമരുന്ന്, ഇലക്ട്രിക് ഡിറ്റനേറ്റര്‍, ഡൈനാമോ എന്നിവ ഉപയോഗിച്ച് ഖനനം നടത്തിയെന്നാണ് കേസ്. വെള്ളിയാഴ്ച പെരിന്താറ്റിരിയില്‍നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.

മറ്റു പ്രതികളെ മുമ്പ് പിടികൂടുകയും സ്ഥലത്തുനിന്ന് കംപ്രസ്സര്‍, സ്‌ഫോടനത്തിനുപയോഗിക്കുന്ന വെടിമരുന്ന്, ഇലക്ട്രിക് ഡിറ്റനേറ്റര്‍, ഡൈനാമോ എന്നിവ കണ്ടെടുക്കുകയും ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അന്വേഷകസംഘത്തില്‍ എസ്‌ഐ അബ്ദുല്‍ റസാ ഖ്, എഎസ്‌ഐ തുളസി, സിപിഒ ദ്വിദീഷ് എന്നിവരുമുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

 

Share news
error: Content is protected !!
Scroll to Top