വയലുകളില്‍ അനധികൃത മീന്‍പിടുത്തം വ്യാപകം ; കണ്ടെടുത്ത വലകളും ഉപകരണങ്ങളും നശിപ്പിച്ചു

പുതുമഴയില്‍ അനധികൃതമായി വ്യാപകമായി മീന്‍പിടുക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് തിരൂരങ്ങാടി നഗരസഭ- നന്നമ്പ്ര പഞ്ചായത്തുകളില്‍പെട്ട വെഞ്ചാലിപാടം, ചെറുമുക്ക്, കൊടിഞ്ഞി, പരപ്പനങ്ങാടി ന്യൂകട്ട് – ചീര്‍പ്പിങ്ങള്‍ എന്നീ പ്രദേശങ്ങളില്‍ – പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഷാഹിന്‍ഷായുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി മത്സ്യഭവന്‍ പ്രൊമോട്ടര്‍മാരായ പ്രജീഷ്, അഷ്റഫ്, വിജീഷ്, സാറാബി, രാധിക എന്നിവര്‍ പരിശോധന നടത്തി.

വയലുകളില്‍ നിരവധി കണ്ടാടിവലകള്‍, കണ്ണിവലിപ്പം കുറഞ്ഞ വീശുവലകള്‍, ബണ്ടുകള്‍കെട്ടി മീന്‍പിടിക്കുന്നത്, തോടുകള്‍ക്ക് കുറുകെ സ്ഥാപിച്ച വലകള്‍ എന്നിവ കണ്ടെത്തി. മീന്‍പിടിക്കാന്‍ ചെമ്മാട് പമ്പ് ഹൗസിന് അടുത്തുള്ള റഗുലേറ്റര്‍ അനധികൃതമായി തുറന്നതിനാല്‍ അടുത്തുള്ള 8 ഏക്കര്‍ കൃഷിഭൂമി വെള്ളം കയറി നശിച്ചിരുന്നു. ഇത് കാരണം സാധാരണ നിലയില്‍ വെള്ളം എത്തുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം വയലില്‍ വരുകയും നിരവധി വലകള്‍ വയലില്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

ഇവിടെ നിന്ന് കണ്ടെടുത്ത വലകളും ഉപകരണങ്ങളും നശിപ്പിച്ചു. ഉള്‍നാടന്‍ മത്സ്യസമ്പത്ത് ഭാവിയിലേക്കും നിലനിര്‍ത്താന്‍ പ്രദേശവാസികളുടെ സഹകരണം ഉറപ്പാക്കുന്നതിനായി ഊത്ത പിടുത്തത്തിനെതിരെ ബോധവല്‍ക്കരണം നടത്തി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top