Section

malabari-logo-mobile

കാറിടിച്ച് പരിക്കേറ്റ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചികിത്സയിലിരിക്കെ മരിച്ചു

HIGHLIGHTS : A junior health inspector who was hit by a car and died while undergoing treatment

കോഴിക്കോട്: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സി.എസ്.അഷിത (49) (ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, വാഴക്കാട് ഫാമിലി ഹെല്‍ത്ത് സെന്റര്‍) നിര്യാതയായി. വാഴക്കാട് – എടവണ്ണപ്പാറ റോഡരികിലൂടെ സഹപ്രവര്‍ത്തകയോടൊപ്പം നടന്നു പോകുമ്പോള്‍ എതിര്‍ വശത്ത് നിന്ന് അനിയന്ത്രിതമായി ഓടിച്ചുവന്ന കാറിടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മസ്തിഷ്‌ക മരണം സംഭവിച്ചതിനാല്‍ അവയവങ്ങള്‍ ദാനം ചെയ്യുവാന്‍ കുടുംബം തീരുമാനിച്ചിട്ടുണ്ട്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് വളയന്നൂര്‍ കുററിക്കടവിലുള്ള വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: മാവൂര്‍ വളയന്നൂര്‍ കുറ്റിക്കടവിലെ നടുക്കണ്ടി പൂപ്പറമ്പത്ത് മനോജ് (സെക്രട്ടറി, ഗവ. എംപ്ലോയീസ് ഹൗസിംഗ് സൊസൈറ്റി. കോഴിക്കോട്, സി.പി.ഐ (എം) ചെറുപ്പ ലോക്കല്‍ കമ്മിറ്റി അംഗം). മക്കള്‍: മെവിന്‍ (ബി.എ. വിദ്യാര്‍ത്ഥി, ഗുരുവായൂരപ്പന്‍ കോളേജ്. കോഴിക്കോട്), ആഗ്‌ന (ഫിസിയോ തെറാപ്പിസ്റ്റ്. ഗ്ലോബല്‍ ക്ലിനിക്ക്, കൊണ്ടോട്ടി). അച്ഛന്‍ : കൊളത്തറ ചെരാല്‍ ശ്രീനിവാസന്‍ (റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മാനേജിംഗ് പാര്‍ട്ട്ണര്‍ ടെഫ് ലോണ്‍ പ്ലാസ്റ്റിക് ഇന്‍ഡസ്ട്രീസ്, കൊളത്തറ, സി.പി.ഐ(എം) കൊളത്തറ ചുങ്കം ബ്രാഞ്ച് മെമ്പര്‍ ), അമ്മ : സി.എസ്. വാസന്തി (റിട്ട. ജില്ലാ ട്രഷറി ഓഫീസര്‍ ), സഹോദരന്‍: അഖിലേഷ് (ചെയര്‍മാന്‍, ഒഡീസിയ ).

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!