ഇളയേടത്ത് ഹംസക്കോയ അനുസ്മരണം നാളെ

പരപ്പനങ്ങാടി: പരപ്പനാട് സോക്കര്‍ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ദേശീയ ഫുട്‌ബോള്‍ താരം ഇളയേടത്ത് ഹംസക്കോയ അനുസ്മരണം സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിന് പുത്തന്‍പീടിക ഡെല്‍റ്റ ഓഡിറ്റോറിയത്തില്‍ മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സന്തോഷ് ട്രോഫി ജേതാക്കളായ കേരള താരങ്ങളെ ആദരിക്കലും പരപ്പനങ്ങാടിയിലെ പഴയകാല ഫുട്‌ബോള്‍ താരസംഗമവും നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഗിരീഷ് തോട്ടത്തില്‍, ഹനീഫ കല്ലും കണ്ടി, ടി അരവിന്ദന്‍, വി ഉണ്ണി കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top