തമിഴ്നാട്ടില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടി മധുരവുമായി ഇളയദളപതി

തമിഴ്നാട്ടില്‍ 10,+2 ക്ലാസ്സുകളിലെ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടി മധുരവുമായി ഇളയദളപതി വിജയ്. ചെന്നൈയിലെ നീലങ്ങരൈയിലെ ആര്‍. കെ. കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് നടന്ന പരിപാടിയില്‍ തമിഴ് നാട്ടിലെ 232 മണ്ഡലങ്ങളിലെ അക്കാദമിക് ടോപ്പര്‍മാരെ താരം അനുമോദിച്ചു.

തരാത്തിന്റെ കയ്യില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയ വിദ്യാര്‍ത്ഥികളില്‍ പലരും സന്തോഷംകൊണ്ട് വേദിയില്‍ വെച്ച് വികാരഭരിതരായി. ആരാധകരുടെ ഈ സന്തോഷ പ്രകടങ്ങനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ആയി മാറിയിരിക്കുകയാണ്.

കനത്ത സുരക്ഷയിലാണ് താരം വേദിയില്‍ എത്തിയത്. ആരാധകാരോട് സംസാരിക്കുകയും സന്തോഷം പങ്കുവെക്കുകയും ചെയ്യുന്ന താരത്തിന്റെ ഫോട്ടോസും വീഡിയോസും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു. താരം രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ പോകുന്നു എന്ന അഭ്യൂഹങ്ങളും നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top