Section

malabari-logo-mobile

IFFK 2011- സമരങ്ങളുടെ ‘ഗണേശോ’ത്സവം

HIGHLIGHTS : മേള തുടങ്ങുന്നതിമന് മുന്‍പ് തന്നെ മല്‍സരവിഭാഗത്തില്‍ മലയാള ചിത്രങ്ങളില്ലാത്ത ആദ്യ IFFK എന്ന നിലയില്‍ 2011 ലെ ചലചിത്രമേള  സംസാരവിഷയമായിരുന്നു. സാംസ്...

മേള തുടങ്ങുന്നതിമന് മുന്‍പ് തന്നെ മല്‍സരവിഭാഗത്തില്‍ മലയാള ചിത്രങ്ങളില്ലാത്ത ആദ്യ IFFK എന്ന നിലയില്‍ 2011 ലെ ചലചിത്രമേള  സംസാരവിഷയമായിരുന്നു. സാംസ്‌കാരിക വകുപ്പ് മന്ത്രിയുടേയും അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്റേയും ദര്‍ശന ദാരിദ്രത്താല്‍ സമ്പന്നമായ IFFK  ചില ചിത്രങ്ങളിലെങ്കിലും ചലചിത്രപ്രേമികളെ പ്രചോദിദരാക്കി. ‘സുവര്‍ണചകോരം’ നേടിയ കൊളംബിയന്‍ ചിത്രമായ ‘കളേഴ്‌സ് ഓഫ് മൗണ്ടയ്ന്‍’, വാള്‍ സ്ട്രീറ്റ് സമരത്തിന്റെ വര്‍ത്തമാന പശ്ചാത്തലത്തില്‍ ഒരിക്കല്‍ കൂടി അരിവാള്‍ ചുറ്റിക അദ്രപാളികളില്‍ തെളിയുമ്പോഴുണ്ടായ ആവേശം സമ്മാനിച്ച പെയിന്റിങ് ലസണ്‍. തേള്‍കിക്കിന്റെ മാന്ത്രികതയും,അധോലോകത്തിന്റെ വിഭ്രാന്താത്മകതയും ഒരേ പോലെ സമ്മേളിച്ച കൊളംബിയന്‍ ചിത്രമായ ടു എസ് കോബാര്‍സും രതിചിത്ര അഭിനയ തൊഴിലാളിയുടെ ഇക്കിളി കഥയെന്നു കരുതി ഇരമ്പികയറിയവരെ, ശരീരത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് വിസ്മയിപ്പിച്ച ടര്‍ക്കിഷ് ചിത്രം ‘ബോഡി’ തുടങ്ങി വിരലിലെണ്ണാവുന്ന നല്ല ചിത്രങ്ങളുടെ പേരിലായിരിക്കില്ല നാളെ ഈ മേള അിറയപ്പെടുക.

IFFK 2011 ന്യൂതിയ്യറ്ററില്‍ നിന്നൊരു ദൃശ്യം

ആദ്യ ദിനം തന്നെ പ്രതിനിധി പാസ്, വിതരണത്തിലേയും ഫെസ്റ്റിവല്‍ ബൂക്ക്‌അനുവദിക്കലിന്റെയും അപാകതകളുടെ പേരില്‍ നടന്ന സംഘര്‍ഷഭരിതമായ സമരം ചലച്ചിത്രോത്സവത്തിന് ഗണേശോത്സഖം എന്ന അര്‍ത്ഥവത്തായ നാമകരണം ചാര്‍ത്തി നല്‍കി. മലയാള മുദ്രാവാക്യസാഹിത്യത്തിന് ചില നവീന സംഭാവനകള്‍ നല്‍കി “പാര കയറ്റാനറിയുന്നോര്‍ക്ക്, പാസ് കൊടുക്കാനറിയില്ലെന്നോ”, “പ്രിയപ്പെട്ടൊരു പ്രിയദര്‍ശാ ദര്‍ശിക്കൂ ഈ പ്രതിശേധം”. എന്നിങ്ങനെ

sameeksha-malabarinews

“ആദിമദ്ധ്യാന്തം” മേളയില്‍ നിന്ന് ഒഴിവാക്കപ്പെച്ചതിന്റെ പേരില്‍ സംവിധായകന്‍ ഷെറി കൈരളി തിയ്യേറ്ററിനു മുമ്പില്‍ നിരാഹാരമനുഷ്ടിക്കുന്നത് കണ്ടു കൊണ്ടാണ് അടുത്ത ദിവസം കാണികള്‍ തിയ്യേറ്ററിലേക്കെത്തുന്നത്. തുടര്‍ന്ന് ടി.വി. ചന്ദ്രന്റെ പ്രക്ഷുബ്ദജനകമായ ഇടപെടലുകള്‍, രജ്ഞിത്തിന്റെ അനുതാപാര്‍ഹമായ സമവായശ്രമങ്ങള്‍, ധര്‍ണ്ണക്കും മുദ്രാവാക്യത്തിനുമിടയില്‍ നിശാഗന്ധിയില്‍ ആദിമധ്യാന്തം പ്രദര്‍ശിപ്പിക്കാനുള്ള നയതന്ത്രപരമായ തീരുമാനം.

ഓപ്പണ്‍ഫോറത്തിന്റെ ആദ്യദിനത്തില്‍ ഇന്നസെന്റിന്റെ അത്ര ഇന്നസെന്റല്ലാത്ത പുളിച്ച തമാശകള്‍! ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ച് പന്തളം സുധാകരന്റെ പാതാളനിലവിളികള്‍! ‘മാധവന്‍ നായരും ഒട്ടകവും’ എന്നപോലെ മോഡറേറ്ററായി പ്രിയദര്‍ശന്‍. ഒടുക്കം കാണികള്‍ ആവിഷ്‌കാര സ്വാതന്ത്രത്തിനു വേണ്ടി അവകാശമുന്നയിച്ചപ്പോള്‍ പന്തളത്തിന്റെ പത്തിയുയരുന്നു. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെയുള്ള ബുദ്ധിജീവി നീളത്തിനു മുന്നില്‍ പ്രിയദര്‍ശന്‍ മാപ്പു പറഞ്ഞു പിടിച്ചു നില്‍ക്കുന്നു.
കഥ തുടരുന്നു……

ഫോട്ടോ: ബിജു ഇബ്രാഹിം

രണ്ടാം ദിനം ഓപ്പണ്‍ഫോറത്തില്‍ ചോദ്യം ചോദിച്ച ഡെലിഗേറ്റ്‌സിനെ പത്തനാപുരത്തെ മാടമ്പി ഗുണ്ടകള്‍ പിടിച്ചു പുറത്തേക്ക് തള്ളുന്നു. ചലച്ചിത്ര നിരൂപകന്‍ ജി. പി. രാമ                      ചന്ദ്രന്‍ ഗുണ്ടകള്‍ സിനിമ കാണാന്‍ തുടങ്ങിയത് ഗണേശോത്സവത്തിന്റെ സവിശേശതയായി നിരൂപിക്കുന്നു.
കൈരളി തിയ്യേറ്ററിനെ ഇടക്കിടെ ഒരു പോലീസ് ക്യാമ്പിന്റെ ഭാവം ഒരു മാജിക്കല്‍ റിയലിസ്‌യറ്റിക് സിനിമയിലെന്ന പോലെ സംഭവിക്കുന്നു.
സാധാരണ പോലീസുകാര്‍ വന്നാല്‍ പിന്നെ സദാചാര പോലീസുകാര്‍ക്കും വെറുതെയിരിക്കാനാവില്ലല്ലോ. മേളയിലെ സ്ത്രീപ്രതിനിധികളുടെ വസ്ത്രധാരണ രീതി തീരുമാനി        ക്കാന്‍ അവര്‍ രംഗത്തു വരുന്നു. വീണ്ടും കൈരളി സമരമുഖമായി മാറുന്നു. മോറല്‍ പോലീസിനെതിരായ ഒരു സമരം കൂടി……
സ്മരണകളില്‍ നിന്നാണ് സമരങ്ങള്‍ ഉണ്ടാകുന്നത്. നല്ല സിനിമകളെ കുറിച്ചുള്ള സ്മരണകള്‍, നല്ല ജീവിതങ്ങളെക്കുറിച്ചുള്ള സ്മരണകള്‍. അയ്യപ്പന്‍, പവിത്രന്‍…… അവ          രൊക്കെ സ്മരണകളായി ഈ സമരങ്ങള്‍ക്കിടയില്‍ നിറഞ്ഞു നിന്നിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!