കെഡലി കഴിച്ചില്ലേല്‍ വേഗം ഉണ്ടാക്കിക്കോളു

കെഡലിയെ കുറിച്ച് പല കഥകളും പറയപ്പെടുന്നുണ്ട്. ഒരു ഇന്തോനേഷ്യന്‍ പരമ്പരാഗത ഭക്ഷണമാണ് കെഡലിയെന്നും ഇതില്‍ നിന്നാണ് നമ്മുടെ പ്രിയപ്പെട്ട ഇഡലി ഉണ്ടായതെന്നുമാണ് ഒരു കഥ. എന്നാല്‍ അതല്ല തെക്കേഇന്ത്യയില്‍ എത്തിയപ്പോള്‍ ഇന്തോനേഷ്യന്‍ രാജാവ് ഇഡലി കഴിച്ചെന്നും അതിന്റെ രുചിക്കൂട്ട് മാറ്റി കെഡലിയാക്കി എന്നുമാണ് മറ്റൊരു കഥ.

എന്തൊക്കെയായാലും ഈ കെഡലി രുചിയുടെ കാര്യത്തിലും പോഷകസമ്പുഷ്ടിയുടെ കാര്യത്തിലും ഒത്തിരി മുന്നിലാണെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

കെഡലി തയ്യാറാക്കുന്ന വിധം

പച്ചരി- 2 ഗ്ലാസ്
സോയാബീന്‍സ്-മുക്കാല്‍ ഗ്ലാസ്
ഉലുവ- ഒരു ടേബിള്‍ സ്പൂണ്‍
വയലറ്റ് ക്യാബേജ്-2 ടേബിള്‍ സ്പൂണ്‍(നീര്)
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അരിയും സോയാബീന്‍സും(സോയ ചങ്ക്‌സ് ഉപയോഗിക്കരുത്) എട്ട് മണിക്കൂര്‍ കുതിര്‍ത്ത് വെച്ച് കട്ടിയില്‍ അരച്ചെടുത്ത് ഉപ്പ് ചേര്‍ത്ത് മാവ് തയ്യാറാക്കുക. മാവ് പുളിച്ച ശേഷം ഉണ്ടാക്കാന്‍ നേരം വയലറ്റ് ക്യാബേജ് നീര് രണ്ട് ടേബിള്‍സ്പൂണ്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.

സാധാരണ ഇഡലി തട്ടിലോ അല്ലെങ്കില്‍ വാഴയില കുമ്പിള്‍ കുത്തി അതിലൊഴിച്ചോ ആവിയില്‍ വേവിച്ച് എടുക്കാം.

Share news
error: Content is protected !!
Scroll to Top