ദില്ലി: യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ട്രെയിനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്ത് റെയില്‍വേ. ചില ട്രെയിനുകളില്‍ നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഇതിന് നല്ല പ്രതികരണം ലഭിച്ച സാഹചര്യത്തിലാണ് വ്യാപകമായി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഓരോ കോച്ചിലും നാല് സിസിടിവി ക്യാമറകളാണ് സ്ഥാപിക്കുക. എഞ്ചിനുകളില്‍ ആറ് ക്യാമറകളും സ്ഥാപിക്കും.
കേന്ദ്ര റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവും റെയില്‍വേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടുവും ഉള്‍പ്പെടെ നടത്തിയ യോഗത്തിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നകാര്യത്തില്‍ തീരുമാനമായത്.
യാത്രക്കാരുടെ സുരക്ഷ ബാധിക്കുന്ന തരത്തില്‍ സംഘടിതമായ കുറ്റകൃത്യങ്ങള്‍ ഇത്തരത്തില്‍ ക്യാമറകള്‍ സ്ഥാപിച്ച ട്രെയിനുകളില്‍ കുറഞ്ഞുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് എല്ലാ ട്രെയിനുകളിലും ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ 74,000 കോച്ചുകളിലും 15,000 എഞ്ചിനുകളിലും ക്യാമറകള്‍ സ്ഥാപിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



