– ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ നിറഞ്ഞ ഇഞ്ചി ജ്യൂസ്,ദഹന ഗുണങ്ങൾക്ക് പേരുകേട്ട ഒന്നാണ്.
– ഇഞ്ചി ജ്യൂസിലെ ജിഞ്ചറോൾ പോലുള്ള ബയോ ആക്റ്റീവ് ഘടകങ്ങൾ ദഹനസംബന്ധമായ അസ്വസ്ഥതകൾ മെച്ചപ്പെടുത്തുകയും ഓക്കാനം(nausea)ശമിപ്പിക്കുകയും ചെയ്യുന്നു.
– ആമാശയത്തിലെ വീക്കം കുറയ്ക്കാനും ഗ്യാസ്ട്രോ ഈസോഫേഷ്യൽ ഇൻഫ്ലക്സ് മെച്ചപ്പെടുത്താനും ഇഞ്ചി സഹായിക്കുന്നു. ഇത് വയറ്റിലെ അൾസർ, ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്നിവ സുഖപ്പെടുത്താൻ സഹായിക്കുന്നു.
– വെറും വയറ്റിൽ ഇഞ്ചി ജ്യൂസ് കുടിക്കുമ്പോൾ ഇഞ്ചിയുടെ ആന്റിഓക്‌സിഡന്റ് ശേഷി ഗട്ട് മ്യൂക്കോസയുമായി നേരിട്ട് ഇടപഴകുന്നു. ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയ്ക്കെതിരായ പ്രതിരോധവും ഇത് നൽകുന്നു.



