ഇടുക്കി ഡാം തുറന്നു;പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

ഇടുക്കി ഡാം തുറന്നു. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഡാം തുറന്നത്. ഡാം തുറക്കുന്നതിന് മുന്നോടിയായി ഉച്ചയ്ക്ക് 1.55 ഓടെ ആദ്യ സൈറണ്‍ മുഴങ്ങി. രണ്ട് മണിയോടെ മൂന്നാമത്തെ സൈറണും മുഴങ്ങി.

ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ ജലം പുറത്തേക്ക് ഒഴുക്കിവിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

മുല്ലപ്പെടിരിയാര്‍ ഡാം തുറക്കേണ്ടി വന്നാല്‍ ആ ജലം കൂടി ശേഖരിക്കാന്‍ വേണ്ടിയാണ് ഇടുക്കി ഡാമിലെ വെള്ളം ഒഴുക്കി വിടുന്നത്. പെരിയാറിന്റെ തീരത്തുളളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top