പരപ്പനങ്ങാടി:പരപ്പനാട് സോക്കര്‍ സ്‌ക്കൂള്‍ കോച്ചും കഴിഞ്ഞ മാസം നടന്ന സംസ്ഥാന വനിതാ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കോഴിക്കോട് ജില്ലാ ടീമിന്റെ അസി.കോച്ച് മാനേജരുമായിരുന്ന പരപ്പനങ്ങാടി സ്വദേശിനി ഇളയേടത്ത് ജസീലയ്ക്ക് പരപ്പനങ്ങാടി സോക്കര്‍ സ്‌ക്കൂര്‍ ക്ലബ്ബ് സ്വീകരണം നല്‍കി.
രക്ഷാധികാരി ടി.പി. അരവിന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എ. ഉസ്മാന്‍ ഉദ്ഘാടനം ചെയ്യുകയും ഉപഹാര സമര്‍പ്പണം നടത്തുകയും ചെയ്തു.
സ്‌കൂള്‍ ഭാരവാഹികളായ വി.ഉണ്ണികൃഷ്ണന്‍ , അഷ്‌റഫ്, രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




