ഓട്ടോയില്‍ മറന്ന ബാഗില്‍ എംഡിഎംഎക്കൊപ്പം തിരിച്ചറിയല്‍ കാര്‍ഡ്; വില്‍പ്പനക്കാര്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: ഓട്ടോയില്‍ മറന്ന ബാഗില്‍നി ന്ന് എംഡിഎംഎക്കൊപ്പം തി രിച്ചറിയല്‍ കാര്‍ഡുകൂടി ലഭിച്ചതോടെ വില്‍പ്പനക്കാരന്‍ അറസ്റ്റില്‍. മഞ്ചേരി പട്ടര്‍കുളം സ്വദേശി അത്തിമണ്ണില്‍ മുഹമ്മദ് അനീസിന്റെ (28) ബാഗാണ് കഴിഞ്ഞ ദിവസം വൈകി ട്ട് നാലരയോടെ പെരിന്തല്‍മണ്ണ നഗരത്തിലെ ഓട്ടോയില്‍ മറന്നത്.

ഡ്രൈവര്‍ പൊലീസിനെ ഏല്‍പ്പിച്ചശേഷം നടത്തിയ പരിശോധനയില്‍ എംഡി എംഎ പായ്ക്കറ്റുകളും തിരിച്ച റിയല്‍ രേഖകളും കണ്ടെ ത്തി. അനീസിനെ രാത്രി യോടെ കസ്റ്റഡിയിലെടു ചോദ്യംചെയ്യലിനൊടു വില്‍ ലോഡ് പരിസരത്തുനി ന്ന് കൂട്ടാളിയായ പന്തല്ലൂര്‍ സ്വദേശി മുട്ടങ്ങാടന്‍ മുഹമ്മ ദ് ഷിബിലി (26)നെയും പെരിന്തല്‍മണ്ണ ഡിവൈഎ സി സാജു കെ എബ്ര ഹാം, ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകരന്‍, എസ്‌ഐ ഷി ജോ സി തങ്കച്ചന്‍ എന്നിവര ടങ്ങുന്ന സംഘം അറസ്റ്റ് 17 ഗ്രാം എംഡിഎംഎയും 1.38 ലക്ഷം രൂപയും ഇവരില്‍ നിന്ന് ലഭിച്ചത്. ടൗണുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ വില്‍പ്പന.

മുഹമ്മദ് അനീസ് മങ്കട പൊലീസ് സ്റ്റേഷനിലും തലശേരി എക്‌സൈസിലും എം ഡിഎംഎ കേസില്‍ പ്രതിയാ യി മൂന്ന് മാസം ജയിലില്‍ കി ടന്നയാളാണ്.
മുഹമ്മദ് ഷിബിലിന്റെ പേരിലും കഞ്ചാവ് കേസുണ്ട്. ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്റെ നിര്‍ദേശ പ്രകാരമുള്ള അന്വേഷകസം ഘത്തില്‍ അഡീഷല്‍ എസ്‌ഐ സെബാസ്റ്റ്യന്‍ രാ ജേഷ്, കൃഷ്ണപ്രസാദ്, സജീര്‍, മുരളികൃഷ്ണദാസ് എന്നിവരും ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും അംഗങ്ങളാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top