അരുണാചലിൽ മഞ്ഞുപാളി തകർന്നുണ്ടായ അപകടം; അരിയല്ലൂർ സ്വദേശിയുടെ മൃതദേഹം കൂടി കണ്ടെടുത്തു

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ തവാങ്ങിലുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. അപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു.  അപകടത്തിൽപ്പെട്ട അരിയല്ലൂർ സ്വദേശി മാധവ് മധുവിൻ്റെ മൃതദേഹം ഇന്ന് കൂടുതൽ നേരത്തെ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. അരിയല്ലൂർ സ്വദേശി മധു മേനാത്തിന്റെ മകൻ മാധവ് എം മേനാത്ത് (23)  ആണ് മരിച്ചത് . പോസ്റ്റ് മോർട്ടം കഴിഞ്ഞ് മൃതദേഹം നാളെ  രാത്രിയോട് കൂടി വീട്ടിൽ എത്തും.

മാധവ് എം മേനാത്ത് കോയമ്പത്തൂർ ബോഷ് സോഫ്റ്റ്വെയർ എഞ്ചിനീയറാണ് . അച്ഛൻ മധു മേനാത്ത് (അരിയല്ലൂർ എം വി എച്ച് എസ് എസ് ഹയർ സെക്കൻഡറി അധ്യാപകൻ)  . അമ്മ : ഷീജ. എൻ (വ്യാസ വിദ്യാ നികേതൻ സ്കൂൾ അധ്യാപിക) . സഹോദരി : മീര മധു .

കൊല്ലം സ്വദേശി ബിനു പ്രകാശിന്റെ മൃതദേഹം ഇന്നലെ തന്നെ കണ്ടെടുത്തിരുന്നു. തണുത്തുറഞ്ഞ തടാകത്തിന് മുകളിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളി തകർന്ന് താഴേക്ക് വീണാണ് അപകടമുണ്ടായത്. സേന പോയിൻ്റിലെ തണുത്തുറഞ്ഞ തടാകത്തിന് സമീപമായിരുന്നു അപകടം നടന്നത്. ഏഴംഗ മലയാളി സംഘമാണ് തവാങ്ങിൽ സന്ദർശനത്തിന് എത്തിയത്. സംഘത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top