ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് കന്നി കിരീടം; ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചു

ദുബായ്: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ കിവീസിനെ തകര്‍ത്ത് ‘കങ്കാരുപ്പട. ഇതൊടെ ആദ്യ ട്വന്റി20 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് ഓസിസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും കൂട്ടരും. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയ 8 വിക്കറ്റുകള്‍ ശേഷിക്കെയാണ് ലക്ഷ്യത്തിലെത്തിയത്. സ്‌കോര്‍ ന്യൂസീലന്‍ഡ് 20 ഓവറില്‍ 172-4, ഓസ്ട്രേലിയ 18.5 ഓവറില്‍ 173-2.

ഡേവിഡ് വാര്‍ണറിന്റെയും മിച്ചല്‍ മാര്‍ഷിന്റെയും മികവിലാണ് ഓസിസ് അനായാസ ലക്ഷ്യത്തിലെത്തിയത്.മിച്ചല്‍ മാര്‍ഷ് പുറത്താകാതെ (77), മാക്‌സ് വെല്‍ (28) നേടി. ഡേവിഡ് വാര്‍ണര്‍ (53) റണ്‍സെടുത്ത് പുറത്തായി.

ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റ് ആദ്യം നഷ്ടമായെങ്കിലും പിന്നാലെ എത്തിയ വാര്‍ണര്‍ മാര്‍ഷ് കൂട്ടുക്കെട്ടാണ് വിജയലക്ഷ്യം അനായാസമാക്കിയത്. ന്യൂസീലന്‍ഡിന് വേണ്ടി ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് നേടി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. ട്വന്റി20 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. 2016ലെ ലോകകപ്പ് ഫൈനലില്‍ കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ടിനെതിരെ ആറു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്ത വെസ്റ്റിന്‍ഡീസിന്റെ റെക്കോര്‍ഡാണ് കിവീസ് മറികടന്നത്.

തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. 48 പന്തുകള്‍ നേരിട്ട കിവീസ് ക്യാപ്റ്റന്‍ മൂന്ന് സിക്സും 10 ഫോറുമടക്കം 85 റണ്‍സെടുത്തു. ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയുടെ റെക്കോഡാണ് വില്യംസണ്‍ മറികടന്നത്. ഓസിസിന് വേണ്ടി ജോഷ് ഹസ്സില്‍വുഡ് 3 വിക്കറ്റുകള്‍ നേടി, ആദം സാംബ ഒരു വിക്കറ്റും നേടി.

 

Share news
error: Content is protected !!
Scroll to Top