തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍ പൊലീസ് കുപ്പായം അഴിക്കുക എംഎസ്പി ഡെപ്യൂട്ടി കമാന്‍ഡന്റായി. മലപ്പുറം എംഎ സ്പിയില്‍ അസി. കമാന്‍ഡന്റ്‌റായ ഐ എം വിജയന്‍ ഇന്ന് വിരമി ക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥാനക്കയറ്റം നല്‍കിയത്. കേരളത്തിന്റെയും രാജ്യത്തിന്റെയും പ്രതിച്ഛായ ഉയര്‍ത്തുന്നതിന് ഐ എം വിജയന്‍ നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് നടപടി.
1986ലാണ് കേരള പൊലീസില്‍ അതിഥി താരമായത്. 1987ല്‍ പതിനെട്ട് വയസ്സ് പൂര്‍ത്തിയായപ്പോള്‍ പൊലീസ് കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ചു. ഇടയ്ക്ക് പൊലീസ് വിട്ടെങ്കിലും 2006ല്‍ ഫുട്‌ബോളില്‍ നിന്ന് വിടവാങ്ങിയശേഷം എഎ സ്‌ഐ ആയി തിരികെ പ്രവേശിച്ചു. 2021ല്‍ എംഎസ്പി അസി. കമാന്‍ഡന്റായി.
വിരമിക്കുന്നതിന്റെ തലേ ദിവസം ലഭിച്ച അംഗീകാരത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് ഐ എം വിജയന്‍ പറഞ്ഞു. ഫുട്‌ബോളിനുള്ള അംഗീകാരമായി ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




