ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കേരള യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734-224076), ധനുവച്ചപുരം (0471-2234374), കുണ്ടറ (0474-2580866), മാവേലിക്കര (0479-2304494), കാര്‍ത്തികപ്പള്ളി (0479-2485370), കലഞ്ഞൂര്‍ (04734-272320), പെരിശ്ശേരി (0479-2456499) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2019-20 അധ്യയനവര്‍ഷത്തില്‍ ഡിഗ്രി കോഴ്‌സുകളില്‍ അനുവദിച്ച 50 ശതമാനം സീറ്റുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റായ www.ihrd.ac.in ല്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ രജിസ്‌ട്രേഷന്‍ ഫീസായി പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കണം. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ അതത് കോളേജുകളില്‍ നിന്നും ലഭ്യമാണ്.

Related Articles