വയോധികയുടെ മാല പൊട്ടിച്ച ഹൈദരാബാദ് സ്വദേശി പിടിയില്‍

കോഴിക്കോട് വയോധികയുടെ മാല പൊട്ടിച്ച് രക്ഷ പ്പെടാന്‍ ശ്രമിച്ച അതിഥി തൊഴിലാ ളി പിടിയില്‍. ഹൈദരാബാദ് സ്വ ദേശി രാജാറാ വു(22)വിനെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

വെള്ളി പകല്‍ 11ന് മാനാഞ്ചിറ ബിഇഎം സ്‌കൂളിന് സമീപത്തായിരുന്നു സംഭവം. ഫുട്പാത്തി ലൂടെ എല്‍ഐസി ഭാഗത്തേക്ക് നടന്ന് പോകുകയായിരുന്ന കരുവിശേരി സ്വദേ ശിനിയുടെ അഞ്ച് പവന്റെ സ്വര്‍ണമാലയാ ണ് പ്രതി പൊട്ടിച്ച് ഓടിയത്.

ഓട്ടോ ഡ്രൈവര്‍ കണ്ണഞ്ചേരി സ്വദേശി വിപിന്റെ അവസരോചിത ഇടപെടലിലൂടെ പ്രതി യെ നാട്ടുകാര്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് ടൗണ്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ മുരളീധരനും സംഘവുമെത്തി കസ്റ്റഡിയി ലെടുക്കുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top