ഭര്‍ത്താവ് കുരങ്ങ് എന്ന് വിളിച്ച് കളിയാക്കി;മോഡലായ ഭാര്യ ആത്മഹത്യ ചെയ്തു

ലഖ്‌നൗ:സംസാരത്തിനിടെ ഭര്‍ത്താവ് കുരങ്ങെന്ന് വിളിച്ച് കളിയാക്കിയതിന് യുവതി ജീവനൊടുക്കി. മോഡലായ തനു സിംഗ് (23)ആണ് ലഖ്‌നൗ ഇന്ദിരനഗറിലെ വീട്ടില്‍ തൂങ്ങിമരിച്ചത്.

സിതാപൂരിലെ ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്ന് ബുധനാഴ്ച വൈകുന്നേരം കുടുംബം വീട്ടിലേക്ക് ഇവര്‍ മടങ്ങിയെത്തിയതായിരുന്നവെന്ന് സഹോദരി അഞ്ജലി പറഞ്ഞു. വീട്ടിലെത്തിയ ശേഷം എല്ലാവരും തമാശ പറഞ്ഞും സംസാരിച്ചും ഇരിക്കുമ്പോള്‍ രാഹുല്‍ തന്നുവിനെ ‘കുരങ്ങന്‍’ എന്ന് വിളിച്ചുവെത്രെ. ഇത് അവളെ അസ്വസ്ഥയാക്കിയതായും പിണങ്ങി മറ്റൊരു മുറിയില്‍ കയറി വാതിലടയ്ക്കുകയുമായിരുന്നു.

തുടര്‍ന്ന് ഭര്‍ത്താവായ രാഹുല്‍ പുറത്തുപോയി ഭക്ഷണം വാങ്ങി വന്നപ്പോഴും തനു മുറിക്കുള്ളില്‍ തന്നെയായിരുന്നു. വിളിച്ചിട്ടും വിളികേള്‍ക്കാതായതോടെ അനുജത്തി അഞ്ജലി ജനാലിലൂടെ നോക്കിയപ്പോളാണ് തനു തൂങ്ങി നില്‍ക്കുന്നത് കണ്ടത്. അഞ്ജലി നിലവിളിച്ചതോടെ രാഹുലും അയല്‍ക്കാരും ചേര്‍ന്ന് കതക് തകര്‍ത്ത് അകത്തുകയറി ഉടന്‍തന്നെ റാംമനോഹര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നാലുവര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹം കഴിച്ചതായിരുന്നു ഇവര്‍. തനു മോഡലിങ്ങില്‍ സജീവമായിരുന്നു. ഇവര്‍ക്ക് കുട്ടികള്‍ ഇല്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top