HIGHLIGHTS : Hurricane Milton; Florida on high alert
മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് ഫ്‌ലോറിഡയില്‍ കനത്ത ജാഗ്രത. കനത്ത നാശമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കൊടുങ്കാറ്റിനും മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഫ്‌ലോറിഡ കൗണ്ടികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്‌ലോറിഡ ജയിലുകളില്‍ നിന്നും തടവുകാരെ ഒഴിപ്പിച്ചു. അന്തേവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഒഴിപ്പിക്കല്‍.
ജോര്‍ജിയയിലും ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച്, കൊടുങ്കാറ്റ് മണിക്കൂറില്‍ 165 മൈല്‍ വേഗതയിലാണ് വീശുന്നത്. ഫ്‌ലോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് ബുധനാഴ്ച രാത്രിയോടെ കാറ്റ് കരതൊടുമെന്നാണ് പ്രവചിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു