ആറ്റിങ്ങലിൽ മത്സ്യ വിൽപ്പനക്കാരിയെ കൈയേറ്റം ചെയ്ത സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ മത്സ്യ വില്‍പ്പനക്കാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. സംഭവിച്ചത് മനുഷ്യാവകാശ ലംഘനമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തി സെപ്റ്റംബര്‍ പത്തിനകം ആറ്റിങ്ങല്‍ നഗരസഭാ സെക്രട്ടറി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം നഗരസഭാ ജീവനക്കാര്‍ വഴിയോര കച്ചവടക്കാരുടെ മത്സ്യം വലിച്ചെറിഞ്ഞ് അവരെ കയ്യേറ്റം ചെയ്തത്. ആറ്റിങ്ങല്‍ അവനവഞ്ചേരിയിലാണ് സംഭവം. നഗരസഭാ പരിധിയില്‍ വഴിയോര കച്ചവടങ്ങള്‍ കൊവിഡ് പ്രതിസന്ധി മൂലം നിരോധിച്ചിരുന്നുവെന്നാണ് ആറ്റിങ്ങല്‍ നഗരസഭയുടെ വിശദീകരണം. സംഭവം ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരെയും കച്ചവടക്കാരെയും നഗരസഭാ ജീവനക്കാര്‍ കയ്യേറ്റം ചെയ്തു. കച്ചവടക്കാരുടെ പരാതിയില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

കോവിഡ് പ്രതിസന്ധി മൂലം വഴിയോര കച്ചവടങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി എന്ന കാരണത്താലാണ് അല്‍ഫോന്‍സ എന്ന സ്ത്രീയുടെ മത്സ്യം നഗരസഭാ ജീവനക്കാര്‍ റോഡിലേക്ക് വലിച്ചെറിഞ്ഞത്. അല്‍ഫോന്‍സ വര്ഷങ്ങളായി ഈ പ്രദേശത്ത് മത്സ്യ വില്‍പ്പന നടത്തയിരുന്ന വ്യക്തിയാണ്. ആറ്റിങ്ങലിലെ മുതലപൊഴി പോലെയുള്ള പ്രദേശങ്ങളിലെ സ്ത്രീകളുടെ ജീവനോപാധി മത്സ്യ വില്‍പ്പനയാണ്. കൊവിഡ് ലോക്ക്ഡൗണിനും ട്രോളിംഗ് നിരോധനത്തിനു ശേഷം കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഇവര്‍ ഈ പ്രദേശത്ത് വീണ്ടും കച്ചവടം തുടങ്ങിയത്.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top