കോഴിക്കോട്: നിരപരാധിയെ കള്ളക്കേസില്‍ കുരുക്കി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന പരാതിയില്‍ ബേപ്പൂര്‍ എസ് ഐക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജു നാഥ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമര്‍പ്പിക്കണം. ഫെബ്രുവരി 20ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും.
ചാലിയം സ്വദേശിയുടെ പരാതിയിലാണ് നടപടി. വാടക കെട്ടിടത്തില്‍ മത്സ്യ ബന്ധന ഉപകരണങ്ങള്‍ വിറ്റും ഇംഗ്ലീഷ് അധ്യാപകനായും പ്രവര്‍ത്തിക്കുകയാണ് പരാതിക്കാരന്‍. വാടക തുകക്ക് രസീത് ചോദിച്ചതുമുതല്‍ കെട്ടിടം ഉടമ തന്നെ കെട്ടിടത്തില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. ഇതിന് ബേപ്പൂര്‍ എസ്.ഐ. ശുഹൈബിന്റെ പിന്തുണയുണ്ടെന്ന് പരാതിക്കാരന്‍ ആരോപിച്ചു. കടയില്‍ അനധികൃതമായി മണ്ണെണ്ണയും പെട്രോളും കൊണ്ടു വച്ച് തന്നെ അറസ്റ്റ് ചെയ്തതായി പരാതിയില്‍ പറയുന്നു. അഭിഭാഷകന്റെ സഹായം അനുവദിച്ചില്ല.തന്റെ അധ്യാപന ജോലി കളയിക്കാന്‍ എസ് ഐ ശ്രമിച്ചു.ദുരന്ത വാര്‍ത്ത കേട്ട് ജ്യേഷ്ഠ സഹോദരി മരിച്ചു. തനിക്കും കുടുംബത്തിനും പുറത്തിറങ്ങാനാവാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും പരാതിയില്‍ പറയുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



