ചൂട് കാലത്ത് തണുപ്പിക്കാന്‍ വാട്ടര്‍മെലണ്‍ പഞ്ച്

ചൂട് കാലത്ത് തണുപ്പിക്കാന്‍ വാട്ടര്‍മെലണ്‍ പഞ്ച്

ചേരുവകള്‍: തണ്ണിമത്തന്‍- 4 വലിയ കഷ്ണം
നാരങ്ങനീര്-2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി-ചെറിയ കഷ്ണം
പുതിനയില -5 എണ്ണം
ബദാം-6 എണ്ണം
ഉപ്പ്-രണ്ട് നുള്ള്
പഞ്ചസാര- ഒരു ടേബിള്‍ സ്പൂണ്‍(മധുരം കൂടുതല്‍ വേണമെങ്കില്‍ ചേര്‍ക്കാം)

തയ്യാറാക്കുന്ന വിധം

ബദാം ഗ്രേറ്റ് ചെയ്തു വെക്കുക. മറ്റുള്ള ചേരുവുകളെല്ലാം ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. ജ്യൂസ് മറ്റൊരു പാത്രത്തിലേക്ക് അരിച്ച് ഒഴിച്ചുവെക്കുക. ഗ്ലാസിലേക്ക് ഐസ്‌ക്യൂബ് ഇട്ട് ഇതിന് മുകളിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ജ്യൂസ് ഒഴിച്ച് അതിനുമുകളില്‍ ബദാം ഗ്രേറ്റ് ചെയ്തുവെച്ചതും ചേര്‍ത്ത് കുടിക്കാം.തയ്യാറാക്കിയ ജ്യൂസ് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച ശേഷവും കുടിക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top