യുപിയില്‍ കുടിലിന് തീപിടിച്ച് 3കുട്ടികള്‍ ഉള്‍പ്പെടെ 5 പേര്‍ വെന്തുമരിച്ചു

ലക്നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹത്ത് ഞായറാഴ്ച ഒരു കുടിലിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മൂന്ന് കുട്ടികളടക്കം അഞ്ച് പേര്‍ വെന്തുമരിച്ചു.

റൂറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഹര്‍മൗ ബഞ്ചാരദേര ഗ്രാമത്തിലാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. സതീഷ് കുമാറും ഭാര്യ കാജലും മൂന്ന് കുട്ടികളും ഉറങ്ങിക്കിടക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. ഇവരെല്ലാം തീയില്‍ ജീവനോടെ വെന്തുമരിച്ചു.

നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി തീയണച്ചെങ്കിലും രക്ഷിക്കാനായില്ല.

തീ അണയ്ക്കാന്‍ ശ്രമിച്ച സതീഷിന്റെ അമ്മയ്ക്കും സംഭവത്തില്‍ പരിക്കേറ്റു, അവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവരമറിഞ്ഞ് ജില്ലാ മജിസ്ട്രേറ്റും പോലീസ് സൂപ്രണ്ടും (എസ്പി) മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാന്‍ ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

 

 

 

Share news
error: Content is protected !!
Scroll to Top