HIGHLIGHTS : How to prepare Kulfi
ചൂടൊന്ന് തണുപ്പിക്കാന്‍ കുല്‍ഫി
തയ്യാറാക്കിയത്;ഷരീഫ

കുല്‍ഫി
ആവശ്യമായ ചേരുവകള്‍:-
പാല്‍- ഒരു ലിറ്റര്‍
പഞ്ചസാര – അരക്കപ്പ്
കൂവപ്പൊടി – ഒരു വലിയ സ്പൂണ്‍
ബദാം അല്ലെങ്കില്‍ പിസ്ത അരിഞ്ഞത്
ഏലയ്ക്ക പൊടിച്ചത് – കാല്‍ ചെറിയ സ്പൂണ്‍
കുങ്കുമപ്പൂവ് – ഒരു നുള്ള്, ഒരു ചെറിയ സ്പൂണ്‍ ചൂടുപാലില്‍ കുതിര്‍ത്തത്
പാല്‍പ്പാട – മൂന്നു വലിയ സ്പൂണ്‍
തയ്യാറാക്കുന്ന വിധം:-
പാല്‍ തിളപ്പിച്ചു പകുതിയാക്കി വറ്റിക്കുക. ഇടയ്ക്കിടെ ഇളക്കി ക്കൊടുക്കണം. അതില്‍ പഞ്ചസാര ചേര്‍ത്തു വീണ്ടും തിളപ്പിക്കുക.
കൂവപ്പൊടി അല്‍പ്പം പാലില്‍ കലക്കിയശേഷം തിളയ്ക്കുന്ന പാലില്‍ ചേര്‍ത്തിളക്കുക. കുറുകിവരുന്നതു വരെ തുടരെയിളക്കുക.
ഇതില്‍ ബദാം ഏലക്ക കുങ്കുമപ്പൂവ് എന്നിവ ചേര്‍ത്തിളക്കി, ചൂടാറാന്‍ വയ്ക്കുക.
ചൂടാറിയശേഷം പാല്‍പ്പാട അടിച്ചതു പാലില്‍ ചേര്‍ത്തു വീണ്ടും നന്നായി അടിക്കുക.
ഈ മിശ്രിതം കുല്‍ഫി പാത്രത്തിലോ ഐസ്‌ട്രേയിലോ ഒഴിച്ചു ഫ്രീസറില്‍ വച്ചു സെറ്റ് ചെയ്യുക. ബദാമോ പിസ്തയോ കൊണ്ട് അലങ്കരിച്ചു വിളമ്പാം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
MORE IN Latest News
