HIGHLIGHTS : The NGO Union District Conference held at Parappanangadi has concluded
പരപ്പങ്ങാടി:കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പരപ്പനങ്ങാടി ഡെല്‍റ്റാ ഓഡിറ്റോറിയത്തില്‍ നടന്നു വന്ന കേരള എന്‍.ജി.ഒ.യൂണിയന്‍ ജില്ലാ സമ്മേളനം സമാപിച്ചു. 19ന് രാവിലെ 9 മണിക്ക് രണ്ടാം ദിവസത്തെ സമ്മേളനം ആരംഭിച്ചു.
ഉച്ചക്ക് 2 മണിക്ക് സുഹൃദ് സമ്മേളനം സി.ഐ.ടി.യു. ജില്ലാ ജനറല്‍ സെക്രട്ടറി വി.പി.സക്കറിയ ഉദ്ഘാടനം ചെയ്തു.

കെ.എസ്.ടി.എ. ജില്ലാ സെക്രട്ടറി ടി.രത്‌നാകരന്‍, കെ.ജി.ഒ.എ. ജില്ലാ പ്രസിഡന്റ് എന്‍.മുഹമ്മദ് അഷ്‌റഫ്, കെ.എസ്.എസ്.പി.യു. ജില്ലാ ജോയിന്റ് സെക്രട്ടറി മത്തായി യോഹന്നാന്‍, ബി.ഇ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ.രാമപ്രസാദ്, കെ.എസ്.ഇ.ബി.ഡബ്ല്യു.എ. സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.രമേഷ്, കെ.എസ്.ആര്‍.ടി.ഇ.എ. സംസ്ഥാന സെക്രട്ടറി കെ.സന്തോഷ്, കെ.എം.സി.എസ്.യു. ജില്ലാ പ്രസിഡന്റ് ഇ.പ്രദീപന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് ടി.ശബീഷ് , കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി പി.എം.വിനോദ്കുമാര്‍, പി.എസ്.സി.എംപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി മനേഷ് എന്‍ കൃഷ്ണ, ബി.എസ്.എന്‍.എല്‍.ഇ.യു. ജില്ലാ സെക്രട്ടറി വി.പി.അബ്ദുള്ള, എല്‍.ഐ.സി.ഇ.യു. ജില്ലാ കണ്‍വീനര്‍ ഇ.ഷിനു. എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു