HIGHLIGHTS : A native of Munniyur died in a car accident in Kozhikode
തിരൂരങ്ങാടി: കോഴിക്കോട് വാഹനാപകടത്തില്‍ മൂന്നിയൂര്‍ വെളിമുക്ക് സ്വദേശി മരിച്ചു. ആലുങ്ങല്‍ പരേതനായ പുതിയപറമ്പില്‍ അബ്ദുറഹ്‌മാന്‍ മുസ്ലിയാരുടെ മകന്‍ ഹുസൈന്‍ (32) ആണ് മരിച്ചത്.
കോഴിക്കോട് മെട്രോ ഹോസ്പിറ്റലിന് സമീപത്തുവെച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. ബൈക്ക് യാത്രക്കാരനായിരുന്നു. ഫുഡ് ഡെലിവറി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുത്രിയിലേക്ക് മാറ്റി.

മാതാവ് സൈനബ. ഭാര്യ ഷാനിബ. രണ്ട് മക്കളുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
MORE IN Latest News
