പെഡിക്യൂര്‍ വീട്ടില്‍ ചെയ്തു നോക്കിയാലോ

ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കാന്‍ വയ്ക്കുക, ചൂടായി വരുമ്പോള്‍ അതിലേക്ക് രണ്ട് നാരങ്ങ പിഴിഞ്ഞ്, നാരങ്ങ തോടും ഇട്ടുകൊടുക്കുക. ശേഷം അതിലേക്ക് മഞ്ഞള്‍ പൊടിയും ഉപ്പും കൂടി ചേര്‍ത്ത് തിളപ്പിച്ച ഈ വെള്ളം ഒരു പാത്രത്തിലേക്ക് മാറ്റി തണുക്കുമ്പോള്‍ അല്പം ഷാമ്പൂ ഒഴിച്ച് കലക്കുക.കുറച്ചുനേരം കാല്‍ ഈ വെള്ളത്തില്‍ മുക്കി വയ്ക്കുക. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് കാല്‍ നന്നായി കഴുകുക. ശേഷം ഒരു പാത്രത്തില്‍ പഞ്ചസാരയും കാപ്പിപ്പൊടിയും എടുത്ത്, ഒരു നാരങ്ങ മുറിച്ചെടുത്ത് അതില്‍ മുക്കി കാല്‍ നന്നായി സ്‌ക്രബ് ചെയ്യുക. രണ്ടുമൂന്നു മിനിറ്റ് സ്‌ക്രബ് ചെയ്ത ശേഷം ഒരു തുണികൊണ്ട് കാല്‍ നന്നായി തുടക്കുക. ശേഷം ടാന്‍ കളയാനായി ഒരു പാത്രത്തില്‍ അല്പം കടലമാവ് എടുത്ത് കുറച്ച് മഞ്ഞള്‍ ചേര്‍ത്ത് മിക്‌സ് ചെയ്യുക.അതിലേക്ക് അല്പം തൈരും,നാരങ്ങാനീരും ചേര്‍ത്ത് കുഴച്ചെടുക്കുക.ശേഷം ഇത് കാലില്‍ പുരട്ടി മസാജ് ചെയ്യുക. അല്പനേരം ചെയ്തതിനുശേഷം ഇത് തുടച്ചു കളഞ്ഞ് കാല്‍ മോയ്‌സ്ചറൈസ് ചെയ്യാനായി പെട്രോളിയം ജെല്ലിയും കറ്റാര്‍വാഴയുടെ ജെല്ലും മിക്‌സ് ചെയ്ത് കാലില്‍ പുരട്ടുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top