കുന്നംകുളത്ത് മോഷണ ശ്രമത്തിനിടെ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി

HIGHLIGHTS : Housewife murdered by slitting throat during attempted robbery in Kunnamkulam

careertech

തൃശ്ശൂര്‍: തൃശൂര്‍ കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. നാടന്‍ചേരി വീട്ടില്‍ സിന്ധുവാണ് (55) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുതുവറ സ്വദേശി കണ്ണന്‍ പൊലീസ് പിടിയിലായി. ഇയാളില്‍ നിന്നും തൊണ്ടിമുതലായ സ്വര്‍ണ്ണം കണ്ടെടുത്തിട്ടുണ്ട്. നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.

മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. വെട്ടി വീഴ്ത്തിയ ശേഷം കഴുത്ത് അറുത്ത് മാറ്റിയ നിലയിലായിരുന്നു മൃതദേഹം.

sameeksha-malabarinews

ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. സിന്ധുവിന്റെ ഭര്‍ത്താവ് സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നിരിക്കുന്നത്. അസാധാരണമായി കറുത്ത വസ്ത്രങ്ങള്‍ ഇട്ട് മാസ്‌ക് ധരിച്ചെത്തിയത് ആണ് നാട്ടുകാരില്‍ സംശയം ജനിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!