വീട്ടമ്മയ്ക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു; കടിച്ച മൂര്‍ഖനെ പിടികൂടി

പരപ്പനങ്ങാടി:വീട്ടമ്മയ്ക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു. ഉള്ളണം മുണ്ടിയന്‍ കാവ് സ്വദേശിനി ചട്ടിക്കല്‍ ചന്ദ്രന്റ ഭാര്യ ആശാ വര്‍ക്കര്‍ ബിന്ദുവിനാണ് കടിയേറ്റത്.ഇന്നലെ രാത്രി വിറക്പുരയില്‍ വിറകെടുക്കാന്‍ പോയപ്പോഴാണ് കടിയേറ്റത്. ബിന്ദു മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

സംഭവത്തെ തുടര്‍ന്ന് രാവിലെ തിരച്ചില്‍ നടത്തിയ നാട്ടുകാരാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ഉടന്‍ വനം വകുപ്പിന്റ സ്‌നേക് റസ്‌ക്യൂവര്‍മാരായ ട്രോമാകെയര്‍ ടീമിനെ വിവരമറിയിക്കുകയും റിയാസ് പുത്തരിക്കല്‍, മുനീര്‍ സ്റ്റാര്‍, ജലീല്‍ സി വി എന്നിവര്‍ സ്ഥലത്തെത്തി കരിങ്കല്‍ മതില്‍ കെട്ടിനുള്ളില്‍ നിന്നും പാമ്പിനെ പിടികൂടുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top