Section

malabari-logo-mobile

ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച വീട്ടമ്മക്ക് പാരിതോഷികം

HIGHLIGHTS : കൊച്ചി : ക്ലിഫ് ഹൗസ് ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച വീട്ടമ്മക്ക് 5 ലക്ഷം രൂപ പാരിതോഷികം. വ്യവസായിയും വി ഗാര്‍ഡ് ഉടമയുമായ കൊച്ചഔസേപ്പ് ചിറ്റിലപ്പള...

TVMകൊച്ചി : ക്ലിഫ് ഹൗസ് ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച വീട്ടമ്മക്ക് 5 ലക്ഷം രൂപ പാരിതോഷികം. വ്യവസായിയും വി ഗാര്‍ഡ് ഉടമയുമായ കൊച്ചഔസേപ്പ് ചിറ്റിലപ്പള്ളിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിനെതിരെ പ്രതികരിക്കാന്‍ തയ്യാറായ വീട്ടമ്മയായ സന്ധ്യയ്ക്കാണ് ചിറ്റിലപ്പള്ളി പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

sameeksha-malabarinews

ഇന്നലെ സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി നടത്തുന്ന ക്ലിഫ് ഹൗസ് ഉപരോധ സമരത്തിനിടെ ദേവസ്വം ബോര്‍ഡ് ജങ്ഷനിലാണ് സംഭവം നടന്നത്. സമരത്തെ നേരിടാന്‍ ക്ലിഫ് ഹൗസിന് പുറകിലേക്കുള്ള റോഡ് അടക്കം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിരുന്നു. ഈ റോഡിലേക്ക് പോകാന്‍ സ്‌കൂട്ടറിലെത്തിയ വീട്ടമ്മക്ക് പോലീസ് ബാരിക്കേഡ് കാരണം പോകാനായില്ല. ഇതേ തുടര്‍ന്ന് സമരം ഉദ്ഘാടനം ചെയ്യാനായി തൊട്ടടുത്ത് നിന്നിരുന്ന ഇടതു നേതാക്കളെ വീട്ടമ്മ സമരം മൂലം ജനങ്ങള്‍ക്ക് ബുമുട്ടാണ് ഉണ്ടാകുന്നതെന്നു പറഞ്ഞ് ശകാരിക്കുകയായിരുന്നു. ഇതോടെ പ്രകോപിതരായ നേതാക്കള പോലീസിന് നേരെ തിരിഞ്ഞു. എല്ലാ റോഡിലും ബാരിക്കേഡ് വെച്ച് തടയുന്ന പോലീസാണ് ജനങ്ങളെ എതിര്‍ക്കുന്നത് എന്നായിരുന്നു നേതാക്കളുടെ വാദം.

ഇന്ന് ഈ മേഖലയിലെ റസിഡന്‍സ് അസോസിയേഷന്‍ പ്രകടനമായി എത്തുകയും പോലീസിനോടും ശിവന്‍കുട്ടി എംഎല്‍എയോടും ചര്‍ച്ച നടത്തുകയുണ്ടായി. ഇതേ തുടര്‍ന്ന് ഇരുചക്ര വാഹനങ്ങളും കാറും കടന്നു പോകാനുള്ള വഴിയൊഴിവാക്കി ബാരിക്കേഡ് സ്ഥാപിക്കാമെന്നാണ് തീരുമാനം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!