ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍; ഒരേസമയം മൂന്ന് ഏജന്‍സികളില്‍ ബുക്ക് ചെയ്യാം

കൊച്ചി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ ബുക്കിംഗ് വ്യവസ്ഥയില്‍മാറ്റം വരുന്നു. പുതിയ വ്യവസ്ഥ പ്രകാരം ഗ്യാസ് സിലിണ്ടറിനായ് ഒരേസമയം മൂന്ന് ഏജന്‍സികളില്‍ നിന്ന് ബുക്ക് ചെയ്യാം. ആദ്യ സിലിണ്ടര്‍ എത്തുന്ന ഏജന്‍സിയില്‍ നിന്ന് ഉപഭോക്താവിന് സിലിണ്ടര്‍ സ്വീകരിക്കാം.

ഉപഭോക്താവില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്ന് വ്യവസ്ഥയുണ്ട്. ഏജന്‍സികള്‍ക്കാണ് സൗജന്യമായി ഗ്യാസ് സിലിണ്ടര്‍ വീടുകളില്‍ എത്തിക്കാനുള്ള ഉത്തരവാദിത്തം.

സിലിണ്ടറിന് ശരിയായിട്ടുള്ള തൂക്കം ഉണ്ടോ എന്ന് ഉപഭോക്താവിനെ ബോധ്യപ്പെടുത്തണം.

Share news
error: Content is protected !!
Scroll to Top