വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

തിരൂരങ്ങാടി : വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പരേതനായ പിലാശ്ശേരി പോക്കരിന്റെ ഭാര്യ വിറ്റാട്ടില്‍ ഖദീജയാണ് മരിച്ചത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോറ്റത്തങ്ങാടിയില്‍ കോഴിക്കടക്ക് മുമ്പില്‍ വെച്ച് ക്രൂയിസര്‍ ഇടിച്ചു പരിക്കേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിരുന്നു. ഇന്ന് മരണപ്പെട്ടു. മക്കള്‍: മുസ്തഫ , ഹുസൈന്‍, റഹീം

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top