മണാലിയില്‍ കുടുങ്ങിയ ഹൗസ് സര്‍ജന്‍മാര്‍ സുരക്ഷിതര്‍

മണാലിയില്‍ കുടുങ്ങിയ എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വനിതാ ഹൗസ് സര്‍ജന്‍മാരുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശയ വിനിമയം നടത്തി. ഹിമാചല്‍ പ്രദേശ് ഡിജിപിയുമായും മന്ത്രി ആശയവിനിമയം നടത്തി.

എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 27 പേരും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 18 പേരുമാണ് ടൂറിന് പോയത്. ഇവരെല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം ലഭിച്ചത്.

 

Share news
error: Content is protected !!
Scroll to Top