കൊണ്ടോട്ടി നഗരത്തില്‍ ഹോട്ടലിന് തീ പിടിച്ചു

കൊണ്ടോട്ടി: കൊണ്ടോട്ടി നഗരത്തില്‍ ഹോട്ടലിന് തീ പിടിച്ചു. ബൈപ്പാസ് റോഡിലെ എ വണ്‍ ഹോട്ടലിനാണ് തീ പിടിച്ചത്. വൈകീട്ട് അഞ്ചോടെയാണ് സംഭവം.

റോഡിനോട് ചേര്‍ന്നുള്ള അടുപ്പില്‍ നിന്ന് തീ പടര്‍ന്നാണ് അപകടം സംഭവിച്ചത്. നാട്ടുകാര്‍ തീ അണക്കാന്‍ ശ്രമിച്ചെങ്കിലും കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും എത്തിയ ഫയര്‍ ഫോഴ്‌സ് തൊട്ടടുത്ത ബില്‍ഡിങ്ങിലേക്ക് പടര്‍ന്ന തീ അണച്ചു. മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളില്‍ നിന്നടക്കം ആറോളം അഗ്നിശമന സേനാ വാഹനങ്ങള്‍ എത്തിയാണ് വന്‍ അപകട സാധ്യത ഒഴിവാക്കിയത്.

Share news
error: Content is protected !!
Scroll to Top