Section

malabari-logo-mobile

യുക്രൈനില്‍ നിന്നും ഏക മകള്‍ തിരിച്ചെത്തിയ ആശ്വാസത്തില്‍ താനൂര്‍ സ്വദേശികള്‍

HIGHLIGHTS : Tanur residents in relief of the return of their only daughter from Ukraine

താനൂര്‍: ദിവസങ്ങള്‍ നെഞ്ചടിപ്പോടെ കത്തിരുന്നു. ഏകമകള്‍ വീട്ടിലെത്തിയതോടെയാണ് അച്ഛനും അമ്മക്കും ആശ്വാസമായി താനൂര്‍ പനങ്ങാട്ടൂര്‍ ചെറിയ പറമ്പത്ത് അശോകന്‍ – ബിന്ദു ദമ്പതികളുടെ മകള്‍ അഞ്ജു അശോകാണ് യുക്രൈനില്‍ നിന്നും ഞായറാഴ്ച രാത്രിയോടെ വീട്ടില്‍ തിരിച്ചെത്തിയത്. മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് അഞ്ജു അശോക്.

അഞ്ജു അടക്കം 400 പേരടുള്‍പ്പെടുന്ന ഇന്ത്യന്‍ സംഘങ്ങള്‍ 26 നാണ് യുക്രൈനില്‍ നിന്നും ബസ്സിന് പുറപ്പെട്ടത്. പിന്നീട് രണ്ട് മണികൂര്‍ നടന്ന് ബോഡറില്‍ എത്തി. അവിടെ നിന്നും ബസ്സില്‍ റൊമാനിയ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി. രാത്രി 8 മണിക്കു വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തി. ഞായറാഴ്ച ഉച്ചക്ക് കൊച്ചിയിലും അവിടെ നിന്നും താനൂരെത്തി.

sameeksha-malabarinews

അഞ്ജു അശോകിനൊപ്പം മറ്റ് മൂന്ന് വിദ്യാര്‍ത്ഥിനികള്‍ കൂടി മലബാറിലേക്കുണ്ടായിരുന്നു. ടാക്‌സി് ഞായറാഴ്ച രാത്രിയോടെ വെന്നിയൂരില്‍ എത്തി. മകളെ സ്വീകരിക്കാന്‍ രക്ഷിതാക്കള്‍ കാത്ത് നിന്നിരുന്നു. നാട്ടില്‍ പോകാനാഗ്രഹിക്കുന്നവര്‍ക്ക് പോകാനാവുമെന്ന് പതിനഞ്ചാം തീയതി മുതല്‍ തന്നെ ബന്ധപ്പെട്ടിരുന്നവര്‍ സൂചന നല്‍കിയിരുന്നതായി അഞ്ജു പറഞ്ഞു.

ഇരുപത്തഞ്ചോടെ ചെറിയ വെടിപ്പെട്ടുന്ന ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. നാട്ടിലേക്കു ഫോണ്‍ ചെയ്യാനൊന്നും ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല അത് മനസ്സിന് സമാധാനം നല്‍കിയിരുന്നു. ഇന്ത്യന്‍ എംബസി എപ്പോഴും അന്വേഷണം നടത്തി കൊണ്ടിരിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാം വര്‍ക്കും സമാധാനമായിരുന്നു എന്ന് അഞ്ജു പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!