വാഷ്‌ബേസിനില്‍ മൂത്രമൊഴിക്കുന്നത് തടഞ്ഞതിന് ഹോട്ടല്‍ അടിച്ചുതകര്‍ത്തു

ചേളന്നൂര്‍: ഹോട്ടലിലെ വാഷ് ബേസിനില്‍ മൂത്രമൊഴിക്കുന്നത് തടഞ്ഞതിന് യുവാക്കള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. ചേളന്നൂര്‍ കുമാരസ്വാമിയിലെ സുഹറാസ് ഹോട്ടലിലാണ് സംഭവം. ആക്രമണത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. പുതിയാപ്പ സ്വദേശി ശരത് (25), കടലൂര്‍ സ്വദേശി രവി എന്നിവരെ കാക്കൂര്‍ പൊലീസ് കസ്റ്റഡിയി ലെടുത്തു.

ഹോട്ടലില്‍ ചൊവ്വ ഉച്ചയ്ക്ക് ഒന്നരയോടെ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു പ്രതികള്‍. മുഖം കഴുകാനായി വാഷ് ബേസിന് അടുത്ത് എത്തിയപ്പോള്‍ പ്രതികളിലൊരാളായ രവി വാഷ് ബേസിനിലേക്ക് മുത്രമൊഴിച്ചു. ഇതുകണ്ട് തടയാന്‍ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരെ പ്രതികള്‍ മര്‍ദിക്കുകയും ഹോട്ടല്‍ അടിച്ചുതകര്‍ക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജീവനക്കാരായ സഫ്‌രി വ്യവസായി സൗറിന്‍ മിന്‍ഹാജ്, ഷെര്‍ബല ടി ഏരിയ കമ്മിറ്റി സലീം എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top