കുഞ്ഞിന്റെ സ്വര്‍ണാഭരണം കവര്‍ന്ന് വിഴുങ്ങി: യുവതി അറസ്റ്റില്‍

തിരൂര്‍: പള്ളിയില്‍ കയറിയ വിട്ടമ്മയോടൊപ്പമുണ്ടായിരുന്ന കൈക്കുഞ്ഞി ന്റെ സ്വര്‍ണാഭരണം കവര്‍ന്ന് വിഴുങ്ങിയ യുവതിയെ തിരൂര്‍ പൊലി സ് അറസ്റ്റുചെയ്തു. നിറമരുതൂര്‍ സ്വദേശിനി മലയില്‍ ദില്‍ഷാദ് ബീഗ (48)ത്തെയാണ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച വൈകിട്ട് പാന്‍ബസാറിലെ പള്ളിയിലാണ് സംഭവം. കുഞ്ഞിനെ ഇവരുടെ സമീപത്ത് ഇരുത്തി ഉമ്മ പ്രാര്‍ഥനക്ക് പോയതായിരുന്നു. ദില്‍ഷാദ് ബീഗം വേഗത്തില്‍ പുറത്തേക്ക് പോയതോടെ പള്ളിയിലെത്തിയവര്‍ക്ക് സംശയമായി. ഇതിനിടെ കുഞ്ഞിന്റെ അരഞാണം നഷ്ടപ്പെട്ടതായി കണ്ടെത്തി. വിവരം അറിയിച്ചതോടെ പൊലിസെത്തി കസ്റ്റഡിയിലെടുത്തു.

എക്‌സ്‌റേ എടുത്ത് പരിശോധിച്ചാണ് സ്വര്‍ണം വിഴുങ്ങിയെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചത്. ദില്‍ഷാദ് ബീഗത്തെ തിരൂര്‍ മജിസ്‌ട്രേട്ട് റിമാന്‍ഡ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ കെ ജെ ജിനേ ഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top