ദുരന്തബാധിത മേഖലയില്‍ 6 മാസം വൈദ്യുതി സൗജന്യം

തിരുവനന്തപുരം: വയനാട് ദുരന്തബാധിതമേഖലയിലെ ഉപയോക്താക്കള്‍ക്ക് ആറുമാസം സൗജന്യ വൈദ്യുതി നല്‍കും. നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഉണ്ടെങ്കില്‍ ഈടാക്കരുതെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍ദേശിച്ചു. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് ഇളവ്. കെഎസ്ഇബിയുടെ ചൂരല്‍മല എക്‌സ്‌ചേഞ്ച്, ചൂരല്‍മല ടവര്‍, മുണ്ടക്കൈ, കെകെ നായര്‍, അംബേദ്കര്‍ നഗര്‍, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാന്‍സ്‌ഫോമറുകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പുതിയ നിര്‍ദേശം ആശ്വാസമാകും.

ദുരന്തമേഖലയിലെ 1139 ഉപയോക്താക്കളാണ് ഉള്ളത്. ഇതില്‍ 385 വീട് പൂര്‍ണമായി തകര്‍ന്നതായി ഒരുമ നെറ്റിന്റെ സഹായത്തോടെ കെഎസ്ഇബി കണ്ടെത്തിയിരുന്നു. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയായെന്നും നിര്‍ദേശം ലഭിക്കുന്നതിന് അനുസരിച്ച് വൈദ്യുതി നല്‍കുമെന്നും മേപ്പാടി അസി. എന്‍ജിനിയര്‍ പി ആര്‍ ജയന്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top