പരപ്പനങ്ങാടി: വയനാടിനായി ഒരുദിവസത്തെ കളക്ഷന്‍ നല്‍കി പരപ്പനങ്ങാടിയിലെ ഓട്ടോ ടാക്‌സി തൊഴിലാളികള്‍. മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സിഐടിയു തിരൂരങ്ങാടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടിയിലെ മുപ്പത്തിരണ്ടോളം വരുന്ന ഓട്ടോ -ടാക്‌സി തൊഴിലാളികളാണ് തങ്ങളുടെ ഒരു ദിവസത്തെ കളക്ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുന്നത്.
സിപിഐഎം തിരൂരങ്ങാടി ഏരിയാകമ്മറ്റി അംഗം ജയചന്ദ്രന്‍ ഫ്‌ളാഗ്ഓഫ് ചെയ്തു.സിപിഐഎം പരപ്പനങ്ങാടി ലോക്കല്‍ സെക്രട്ടറി സുരേഷ് ബാബു,അഡ്വ.സുല്‍ഫിക്കര്‍,ജയപ്രകാശ്,സലീം,ബഷീര്‍
എന്നിവര്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




