ഇനി ഹൊസൂര്‍ എംഎല്‍എ മലപ്പുറത്തുകാരന്‍

ചെന്നൈ : തമിഴ്‌നാട് നിയമസഭയില്‍ ഇത്തവണ മലയാളി സാനിധ്യവും. ലോകസഭാ തെരഞ്ഞെടുപ്പിനോടൊപ്പം നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ ഹൊസൂര്‍ മണ്ഡ
ലത്തില്‍ നിന്നാണ് മലപ്പുറം ജില്ലയിലെ തവനൂരുകാരനായ മലയാളി എസ്.എ. സത്യ വിജയിച്ചിരിക്കുന്നത്

തവനുര്‍ പ്ലാക്കാട്ടില്‍ അപ്പുക്കുട്ടന്‍-എം.കെ. രാഗിണി ദമ്പതികളുടെ മകനാണ് സത്യ. നേരത്തെ 2006-11 കാലയളവില്‍ ഹൊസൂര്‍ നഗരസഭ അധ്യക്ഷനായിരുന്നു സത്യ.

മന്ത്രിയായിരുന്ന ബാലകൃഷ്ണറെഡ്ഡി കേസില്‍ ശിക്ഷക്ക്‌പ്പെട്ട് അയോഗ്യനായതിനെ തുടര്‍ന്നാണ് ഹൊസൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇവിടെ ബാലകൃഷ്ണ റെഡ്ഡിയുടെ ഭാര്യ ജോതി റെഡ്ഡിക്കെതിരെ ഡിഎംകെ ടിക്കറ്റിലാണ് സത്യ മത്സരിച്ചത്. 23213 വോട്ടിന്റെ ഭുരിപക്ഷമാണ് സത്യക്ക് ലഭിച്ചത്

Share news
error: Content is protected !!
Scroll to Top