വള്ളിക്കുന്നില്‍ വീട്ടമ്മയുടെ മാലപൊട്ടിച്ച യുവാക്കള്‍ പിടിയില്‍

വള്ളിക്കുന്ന്:  ബൈക്കിലെത്തി വീട്ടമ്മയുടെ മാലപൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍.
വള്ളിക്കുന്ന് അത്താണിക്കല്‍ കാവുങ്കര കോളിനിക്ക് സമീപത്ത് വെച്ച് വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മയോട് ഇവര്‍ ബൈക്ക് നിര്‍ത്തി കോട്ടക്കടവിലേക്ക് വഴിചോദിച്ചു. വഴിപറഞ്ഞുകൊടുക്കുന്നതിനിടെ വീട്ടമ്മയുടെ നാലുപവന്‍ വരുന്ന മാല പിറകിലിരുന്നയാള്‍ പൊട്ടിക്കുകയും വീട്ടമ്മയെ ചവിട്ടിവീഴ്ത്തുകയുമായിരുന്നു. തുടര്‍ന്ന ബൈക്കില്‍ രക്ഷപ്പെട്ട ഇവരെ വീട്ടമ്മയുടെ നിലവിളി കേട്ട് ഓടിവന്ന യുവാക്കള്‍ ബൈക്കില്‍ പിന്തുടരുകയും കുറിയപ്പാടത്ത് വെച്ച് പിടികൂടുകയുമായിരുന്നു. ഇവരില്‍ നിന്നും മോഷണം പോയ മാല കണ്ടെത്തി. ഇവരെ പിന്നീട് നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു.

മുള്ളാശ്ശേരി ഐക്കര സ്വദേശിനിയുടെ മാലയാണ് തട്ടിപ്പറിച്ചത്.

Share news
error: Content is protected !!
Scroll to Top