മലപ്പുറം ജില്ലയിലെ ആശുപത്രികള്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കണം

repentaional photo
representational photo

മലപ്പുറം: ജില്ലയിലെ മുഴുവന്‍ ആശുപത്രികളിലെയും 50 ശതമാനം കിടക്കകള്‍ കോവിഡ് 19 രോഗികള്‍ക്കായി മാറ്റിവയ്ക്കണമെന്ന് ജില്ലാ കലക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനുമായ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. കിടക്കകള്‍ നീക്കിവെച്ചതിന്റെ വിശദാംശങ്ങള്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറണം. ഇതില്‍ രണ്ട് ബെഡ്ഡുകള്‍, തീവ്ര പരിപാലന വിഭാഗം ബെഡ്ഡുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയുടെ വിവരങ്ങള്‍ പ്രത്യേകമായി അറിയിക്കണം. ജില്ലയിലെ എല്ലാ ആശുപത്രികളും എത്രയും വേഗം കെ.എ.എസ്.പിയില്‍ രജിസ്റ്റര്‍ ചെയ്യണം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഒരു ഇന്‍സിഡന്റ് കമാന്‍ഡറെ നിയമിക്കണം.  ആശുപത്രികള്‍ യഥാസമയം കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •